""സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും പാകിസ്താനും തയാറാകണം. ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിക്കഴിഞ്ഞു. ഇത് ഇവിടെ നിര്‍ത്തുന്നതാണ് നല്ലത്'' ~ ട്രംപ് പറഞ്ഞു.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ബുധനാഴ്ച പുലര്‍ച്ചയെണ് ഇന്ത്യന്‍ സേന ഓപറേഷന് സിന്ദൂറിലൂടെ പാക് പഞ്ചാബ് പ്രവിശ്യയിലെയും പാക്കധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. ആക്രമണത്തില്‍ 70ലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.
എന്നാല്‍ 30ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നാണ് പാകിസ്താന്റെ വാദം. ആക്രണത്തിനു പിന്നാലെ പാക് സൈനികര്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം നടത്തുകയാണ്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലകളില്‍ കനത്ത ജാഗ്രതയാണ്.

Comments: